Monday, January 24, 2022

Latest Posts

കോവിഡ് വ്യാജപ്രചരണം: യുഎസ് കോണ്‍ഗ്രസ് അംഗത്തിന്റെ അക്കൗണ്ട് പൂട്ടിക്കെട്ടി ട്വിറ്റര്‍

കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി ലംഘിച്ചതിന് യുഎസ് കോണ്‍ഗ്രസിലെ ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മാര്‍ജൊറി ടെയ്ലര്‍ ഗ്രീനിയുടെ അക്കൗണ്ടിന് ട്വിറ്റര്‍ സ്ഥിര വിലക്ക് ഏര്‍പ്പെടുത്തി. പോളിസി ആവര്‍ത്തിച്ച് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി അനുസരിച്ച് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകള്‍ അഞ്ച് തവണ പങ്കുവെച്ചതായി കണ്ടെത്തിയാല്‍ അക്കൗണ്ടിന് സ്ഥിര വിലക്ക് ഏര്‍പ്പെടുത്തും.

കോവിഡ് വാക്സിനെ കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രീനിയുടെ അക്കൗണ്ടിന് 2020 ഓഗസ്റ്റില്‍ താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രീനിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അംഗമായ ഗ്രീനിയുടെ @RepMTG എന്ന ഔദ്യോഗിക അക്കൗണ്ട് ഇപ്പോഴും സജീവമാണ്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.