Monday, January 17, 2022

Latest Posts

പേട്ട കൊലപാതകം: പ്രതിയുടെ സൈമണ്‍ ലാലന്‍ നല്‍കിയ മൊഴി കളവെന്ന് പോലീസ്

പേട്ട അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൈമണ്‍ ലാലന്‍ നല്‍കിയ മൊഴി കളവാണെന്ന് വ്യക്തമാക്കി പോലീസ്. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തുകയായിരുന്നുവെന്ന സൈമണ്‍ ലാലന്റെ മൊഴി കളവാണ്. അനീഷിനെ സൈമണിന് നല്ല പരിചയമുണ്ടായിരുന്നു. അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അത് കേള്‍ക്കാതെ ലാലന്‍ കുത്തുകായിരുന്നുവെന്നും പോലീസ് പറയുന്നു.

മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെണ്‍കുട്ടിയെ കാണാന്‍ ഈ വീട്ടില്‍ പോയിട്ടുണ്ട്. ഈ വിവരം സൈമണ്‍ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സൈമണിനോട് മുറിയില്‍ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമണ്‍ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്റെ നെഞ്ചിലും മുതുകത്തും കുത്തേറ്റു. സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ബികോം രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ അനീഷും സൈമണ്‍ ലിൻറെ മകളും പരിചയക്കാരായിരുന്നു. ഒരേ പള്ളിയിലാണ് ഇരുകുടുംബവും പോകുന്നത്. പേട്ട റെയില്‍വേ പാളത്തിന് ഇരുവശത്തുമാണ് ഇവര്‍ താമസിക്കുന്നത്. ലാലന്റ വീട്ടിന്റെ 800 മീറ്റര്‍ അകലെയാണ് അനീഷിന്റെ താമസം.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.