Friday, January 28, 2022

Latest Posts

മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവരൈ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകന്‍ ബിബിന്‍ (12) ആണ് മരിച്ചത്. ചെണ്ടുവരെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തില്‍ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നാര്‍ പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.