Friday, January 28, 2022

Latest Posts

പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; പ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിച്ചാണ് ജയിപ്പിച്ചതെന്ന് ഓര്‍മവേണം: തരൂരിനെതിരെ വീണ്ടും മുല്ലപ്പള്ളി

കെ റെയില്‍ വിഷയത്തിലടക്കം യു ഡി എഫിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂരിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമന്ദ്രന്‍. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്ന് മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു. പ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിച്ചാണ് തരൂരിനെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല. തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എം പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.