Sunday, January 23, 2022

Latest Posts

രണ്ടേകാല്‍ കൊല്ലം സഹിച്ചേ പറ്റു; അതിന് ശേഷം വേറെ ആളെ നോക്കും: ശശി തരൂരിനെതിരെ കെ മുരളീധരന്‍

കെ റെയില്‍ വിഷയത്തില്‍ യു ഡി എഫ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍ എം പി. വിശ്വപൗരന്‍മാരെ വല്ലാതെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം കോണ്‍ഗ്രസിനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. രണ്ടേകാല്‍ കൊല്ലം സഹിച്ചേ പറ്റു. അതിന് ശേഷം പാര്‍ട്ടി വേറെ ആളെ നോക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ചിലര്‍ ചുമ്മാ ഇങ്ങനെ അഭിനന്ദിച്ചുകൊണ്ടേയിരിക്കും. കുറച്ച് കഴിഞ്ഞാല്‍ വേറെ ആളെ നോക്കും. തരൂരിനെതിരായ പ്രശ്‌നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കെ പി സി സി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇതിനാലാണ് രാഷ്ട്രപ്രതിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കറിയതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.