Friday, May 20, 2022

Latest Posts

ഇതാ പുതിയൊരു അവതാരം കൂടി: ടെലിവിഷന്‍ താരം ദേവിയായി; അനുഗ്രഹം തേടി ആയിരങ്ങള്‍

ടെലിവിഷന്‍ അവതാരക മഹാമായയായി അതാരമെടുത്ത് അന്നപൂര്‍ണി ദേവിയായി ചെങ്കൽപേട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോള്‍ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടാന്‍ ആയിരങ്ങള്‍. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയായ’സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിക്ക് ദൈവസിദ്ധിയുണ്ടെന്ന പ്രചരണത്തില്‍ ആയിരങ്ങളാണ് വീണുപോയത്. അനുയായികള്‍ കാല്‍ക്കല്‍വീണ് പൊട്ടിക്കരയുന്നതും ദേവിയായി അണിഞ്ഞൊരുങ്ങി ഇരിക്കുന്ന അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി.

അതേസമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി കൈമുതലാക്കി ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. എന്നാൽ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന്മേൽ സർക്കാർ കടന്നുകയറുകയാണെന്നും അന്നപൂർണ്ണി ദൈവ അവതാരമാണെന്നും ദൈവം അപ്രത്യക്ഷയായെങ്കിലും വിശ്വാസികൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദേവി വീണ്ടും പ്രത്യക്ഷയാകാനായി അവർ പ്രാർത്ഥനകളും വഴിവാടുകളും നടത്തിക്കൊണ്ടിരിക്കുകയാണ്.

 






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.