Thu. Mar 28th, 2024

രാജ്യത്ത് പാശ്ചാത്യ സ്വാധീനം പിടിമുറുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് ഗവണ്‍മെന്റ്. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകര്‍ക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഷി ജിന്‍ പിംഗ് ഗവണ്‍മെന്റ് ജനങ്ങളോട് നിര്‍ദേശിച്ചു.

എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് ഈ നിയന്ത്രണങ്ങളുടെ പ്രാഥമിക കാരണമെന്നാണ് ഗവണ്‍മെന്റ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

68 മില്യണ്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന ചൈനയില്‍ ക്രിസ്മസിന് പൊതുഅവധിയില്ല. ജനസംഖ്യയുടെ അഞ്ചു ശതമാനം വരുന്നവരെയാണ് ഗവണ്‍മെന്റ് പരിഗണിക്കാതിരിക്കുന്നത്. എന്നാല്‍ 1990 കള്‍ മുതല്‍ യുവജനങ്ങള്‍ ക്രിസ്മസ് ആഘോഷവേളയായി കണ്ടുവരുന്നുണ്ട്.