Monday, January 24, 2022

Latest Posts

ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം.കൊയിലാണ്ടി പൊയിൽ കാവിലാണ് സംഭവം.അപകടത്തിൽ ബിന്ദുവിന്റെ തലയ്ക്ക് പരിക്കുണ്ട്.ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബിന്ദുവിനെ മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളയുകയായിരുന്നുവെന്ന് ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു.ശനിയാഴ്​ച രാത്രി 9.30ഓടെ പൊയിൽക്കാവ് ബസാറിലെ തുണിക്കട അടച്ച് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് വണ്ടിയിടിച്ചത്. ഓട്ടോ മുന്നിലൂടെ ഓടിച്ച് വന്ന് ഇടിപ്പിക്കുകയും നിർത്താതെ കടന്നുകളയുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ബിന്ദു അമ്മിണി ശബരിമലയിൽ ദർശനം നടത്തിയിരുന്നു .ഇതിനു ശേഷവും ബിന്ദു അമ്മിണിക്ക് നേരെ പലപ്പോഴായി ആക്രമണം നടന്നിരുന്നു.ശബരിമല സന്ദർശനത്തിന് ശേഷം ഇത് നാലാം തവണയാണ് ബിന്ദു അമ്മിണി ക്രിമിനലുകളുടെ കയ്യേറ്റത്തിന് ഇരയാകുന്നത്. നേരത്തെ തൃപ്തിദേശായിയും സംഘത്തിനുമൊപ്പം ശബരിമല യാത്രയ്ക്ക് ശ്രമിക്കവേ എറണാകുളത്ത് കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.