Thu. Mar 28th, 2024

കോടഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി കണ്ണോത്ത് വേഞ്ചേരി സ്വദേശി കുന്നത്ത് കെ.എം. ഇബ്രാഹിം മുസ്ല്യാരെ (54) യാണ് കോടഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

വിദ്യാര്‍ഥിയായ ഒമ്പതുവയസ്സുകാരിയെ ഈമാനും ഇബാദത്തും പഠിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്തായത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ മുക്രിയെ റിമാന്‍ഡ് ചെയ്തു.