Monday, January 24, 2022

Latest Posts

എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു

അനശ്വര സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു. കൊണ്ടോട്ടി തുറക്കലിലെ വീട്ടിലാണ് അന്ത്യം.82 വയസായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ തുറക്കലില്‍ നിന്ന് മൃതദേഹം കോഴിക്കോട് മാത്തോട്ടത്തേക്ക് കൊണ്ടുവരും.

സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ ഒന്‍പതിന് മാത്തോട്ടം ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. ബാബുരാജിന്റെ ഖബറിടവും ഇവിടെയാണ്. ഒരു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് ബിച്ച ബാബുരാജ് ചികിത്സയിലായിരുന്നു. കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്.

സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന , ഫര്‍ഹാദ്, ഷംന എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്‌സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍.https://www.youtube.com/watch?v=wyMuFbA7eT0

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.