Wed. Apr 24th, 2024

എ എ റഹീമിന്റെ പിന്‍ഗാമിയായി വി കെ സനോജിനെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.സംസ്ഥാന അധ്യക്ഷന്‍ എസ് സതീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയാണ് സനോജിനെ തെരഞ്ഞെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ സനോജ് നേരത്തെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഡി വെ എഫ് എ കേന്ദ്രകമ്മറ്റി അംഗം കൂടിയായ സനോജ് നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ് എഫ് ഐ സ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റഹീം അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് സനോജിനെ തേടി പുതിയ ഉത്തരവാദിത്തമെത്തിയത്.