Tue. Mar 19th, 2024

കോഴിക്കോട് നഗരത്തില്‍ ന്യൂ ജന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് പല്ലുന്നിയില്‍ അക്ഷയ് (24), കണ്ണൂര്‍ ചെറുകുന്ന് ജാക്‌സണ്‍ വിലാസത്തില്‍ ജാസ്മിന്‍ (26) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ ലോഡ്ജില്‍ നിന്നുമാണ് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി ഇവര്‍ പൊലീസിന്റെ പിടിയിലായത്.

ലഹരി മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉള്‍പ്പെടെയും കണ്ടെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ പരിധിയിലെ ലോഡ്ജുകളില്‍ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മെഡിക്കല്‍ കോളജ് എസ്‌ഐമാരായ എ.രമേഷ് കുമാര്‍, വി.വി. ദീപ്തി തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.