Fri. Mar 29th, 2024

ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നീ മേഖലകളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു ആന്റോ. വിമോചന സമരം കൊടുമ്പിരിക്കൊണ്ട കാലത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നാടകസമിതിയിലൂടെയാണ് വളർച്ചയുടെ പാതകൾ പിന്നിട്ടത്.

ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പിൽ പറമ്പിൽ കുഞ്ഞാപ്പു ആശാന്റെയും ഏലമ്മയുടെയും മകനായാ തോപ്പിൽ ആന്റോ. ആന്റി എന്ന പേര് ഗാനമേളകൾക്കായി തോപ്പിൽ ആന്റോ എന്നു മാറ്റുകയായിരുന്നു. ആയിരക്കണക്കിനു വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ആന്റോയുടെ ഫാ.ഡാമിയൻ , അനുഭവങ്ങളേ നന്ദി, വീണപൂവ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാപം എന്ന ചിത്രത്തിൽ സംഗീത സംവിധാനവും നിർവഹിച്ചു.