Wednesday, December 8, 2021

Latest Posts

യുഎഇ ഗോൾഡൻ ജൂബിലി: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്

അജ്മാന് പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജയും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ 14 ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഇളവ് ബാധകമാണെന്ന് ഷാർജ അറിയിച്ചു. നേരത്തെ അജ്മാനും ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.

അജ്മാൻ പോലീസ് സർവ്വീസ് സെന്ററുകളിലൂടെയും സാഹി എന്നറിയപ്പെടുന്ന സെൽഫ് സർവ്വീസ് കിയോസ്‌കിലൂടെയും ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും അജ്മാൻ പോലീസിന്റെ ആപ്ലിക്കേഷനിലൂടെയും പിഴ അടയ്ക്കാം.

നവംബർ 21 മുതൽ ഡിസംബർ 31 വരെയാണ് അജ്മാനിലും ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

 








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.