Wednesday, December 8, 2021

Latest Posts

പാലക്കാട് സഞ്ജിത് കൊലപാതകം: മൂന്ന് പേര്‍ മുണ്ടക്കയത്ത് കസ്റ്റഡിയില്‍

ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശികളായ സുബൈര്‍, സലാം, ഇസ്ഹാഖ് എന്നിവരെയാണ് മുണ്ടക്കയത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പാലാക്കാട് എത്തിച്ച് പ്രത്യേക അന്വേഷണത്തിന്റെ നേതൃത്വത്തില്‍ ദ്യം ചെയ്യല്‍ തുടരുകയാണ്. ഇതുവരേയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയാത്തതില്‍ ബി ജെ പി കടുത്ത വിമര്‍ശനം നടത്തിയിരുന്നു. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് മുഴുവന്‍ പ്രതികളിലേക്കും എത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മലമ്പുഴയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്നാണ് ബി ജെ പി- ആര്‍ എസ് എസ് ആവശ്യം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ട് ഇക്കാര്യം ഉന്നയിച്ചേക്കും.

 








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.