Thu. Apr 25th, 2024

Angels Nair Animal Legal Force

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ സംസാരിക്കുന്ന പൂച്ചയെ ഉടമസ്ഥ പള്ളുരുത്തി ജയശ്രീയുടെ മകൾ ഞെക്കിയും വേദനിപ്പിച്ചും ആണ് സംസാരിപ്പിക്കുന്നത് എന്ന് മൃഗസ്നേഹികൾ കുറ്റപ്പെടുത്തിയിരുന്നു. ആ പൂച്ചയെ പിടിച്ചു വാക്കുകളുടെ താളത്തിൽ ഞെക്കുമ്പോൾ മാത്രം വേദന കൊണ്ടുള്ള കരച്ചിൽ ആണ് സംസാരമായി തോന്നുന്നത്. സാധാരണ രീതിയിൽ പൂച്ച സംസാരിക്കുന്നില്ല.

ജന്തുക്കളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത കുട്ടിയെകൊണ്ട് ക്രൂരത ചെയ്യിച്ചതിനാൽ കുട്ടികൾക്ക് എതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഉടമസ്ഥയായ ജയശ്രീക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അനിമൽ ലീഗൽ ഫോഴ്സ് പള്ളുരുത്തി പൊലീസിന് പരാതി നൽകി.