Saturday, November 27, 2021

Latest Posts

കേരളത്തില്‍ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലം എത്ര കഴിഞ്ഞാലും മനസിൽ നിന്നും മാഞ്ഞുപോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങൾ. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓർമ്മകൾക്ക് നിറംപകരുന്ന പുതിയ പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കിരീടം സിനിമയിൽ മോഹൻലാലിന്റെ വികാര നിർഭരമായ രംഗങ്ങൾ ചിത്രീകരിച്ച പാലം, ബോംബെ സിനിമയിൽ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കൽ കോട്ട തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും എത്താൻ സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി. സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്.

സിനിമാ താരങ്ങളെ കൂടി ഉൾപ്പെടുത്തി സിനിമാ ടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുന്നതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഇരു വകുപ്പുകളും ചേർന്ന് ഉടൻ തന്നെ സിനിമാടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.