Friday, December 3, 2021

Latest Posts

മോൻ/സൺ തട്ടിപ്പ്: ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു; ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐ ജിയെന്ന് ക്രൈംബ്രാഞ്ച്

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ ഐ ജി ഗോഗുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. പോലീസ് ആസ്ഥാനത്ത് ട്രാഫിക്, ആഭ്യന്തര സുരക്ഷാ ചമുതലയുള്ള ഐ ജിയാണ് ലക്ഷ്മണ്‍. മോന്‍സന്‍ മാവുങ്കലുമായി ഐ ജിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും മോന്‍സന്റെ തട്ടിപ്പിന് അദ്ദേഹം ഇടനിലക്കാരായി നിന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

മോന്‍സന് പുരാവസ്തു വില്‍ക്കാന്‍ ഇടനിലക്കാരനായി ലക്ഷ്മണ്‍ നിന്നതിന് വ്യക്തമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട് . ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐ ജി മോന്‍സണിന്റെ വീട്ടില്‍ താമസിച്ചു. അറസ്റ്റിന് തൊട്ടുമുമ്പര് വരെ മോന്‍സനും ഐ ജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തട്ടിപ്പിനിരയായവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് ഐ ജി ലക്ഷ്മണ്‍ ആണ്. പുരാവസ്തുക്കളില്‍ ചിലത് തിരുവനന്തപുരത്ത് എത്തിക്കാന്‍ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുമ്പ് മോന്‍സണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് മോന്‍സണ്‍ പറയുന്നവര്‍ക്കെല്ലാം ഐജി യാത്രാ പാസ് നല്‍കി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

 






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.