Tuesday, November 30, 2021

Latest Posts

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്: സ്വാമി സച്ചിദാനന്ദ പുതിയ പ്രസിഡന്റ്, സ്വാമി ഋതംഭരാനന്ദ ജനറൽ സെക്രട്ടറി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി സ്വാമി സച്ചിദാനന്ദയെയും ജനറൽ സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദയെയും ട്രഷററായി സ്വാമി ശാരദാനന്ദയെയും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. സ്വാമി ശാരദാനന്ദ കഴിഞ്ഞ ഭരണസമിതിയിലും ട്രഷററായിരുന്നു. പുതിയ ഭാരവാഹികൾ ഉൾപ്പെടെ അടുത്ത അഞ്ചു വർത്തേക്കുള്ള ട്രസ്റ്റ് അംഗങ്ങൾ മഹാസമാധിക്കു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഇന്നലെ രാവിലെ 10.30നാണ് ഭരണനിർവഹണ കാര്യാലയത്തിൽ ചേർന്നത്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്കുള്ള പേരുകൾ എതിരില്ലാതെ അംഗീകരിച്ചതോടെ, 11.15ന് നടപടികൾ പൂർത്തിയായി .ബോർഡ് അംഗങ്ങൾ ശ്രീനാരായണ ഗുരുദേവൻ അനന്തരാവകാശിയായി അഭിഷേകം ചെയ്ത സ്വാമി ബോധാനന്ദയുടെ സമാധി പീഠത്തിൽ പ്രാർത്ഥിച്ച ശേഷം മഹാസമാധിയിലെത്തി. പ്രാർത്ഥനാ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നിലവിൽ പ്രസിഡന്റായിരുന്ന സ്വാമി വിശുദ്ധാനന്ദയും പുതിയ ട്രസ്റ്റ് അംഗങ്ങളും മഹാസമാധിക്കുള്ളിലേക്ക് പ്രവേശിച്ചു. തുടർന്ന്, അര മണിക്കൂറോളം നീണ്ട പ്രാർത്ഥനയും മഹാസമായിൽ പ്രദക്ഷിണവും നടന്നു. പുതിയ ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്കും, പുതിയ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കും സ്വാമി വിശുദ്ധാനന്ദയും, പുതിയ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയ്ക്കും ട്രഷറർ സ്വാമി ശാരദാനന്ദയ്ക്കും സ്വാമി സച്ചിദാനന്ദയും സത്യവാചകം ചൊല്ലിക്കൊടുത്തു.

ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി സാന്ദ്രാനന്ദ അധികാര കൈമാറ്റത്തിന്റെ ഭാഗമായി മിനിട്സ്ബുക്ക് പുതിയ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയ്‌ക്ക് കൈമാറി. മഹാസമാധിയിൽ നിന്ന് പുറത്തെത്തിയ സ്വാമി സച്ചിദാനന്ദ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭക്തജനങ്ങൾ അവരെ പൂച്ചെണ്ട് നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. ശാരദാമഠത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30 -ഓടെ പുതിയ ഭരണസമിതിയുടെ അധികാരമേൽക്കൽ ചടങ്ങുകൾ പൂർത്തിയായി. സ്വാമി വിശുദ്ധാനന്ദ, സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി പരാനന്ദ,സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ശുഭാംഗാനന്ദ,സ്വാമി സദ്രൂപാനന്ദ, സ്വാമി ബോധിതീർത്ഥ എന്നിവരാണ് ട്രസ്റ്റ് ബോർഡിലെ മറ്റംഗങ്ങൾ.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിനെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വം പുതിയ ഭരണസമിതി ഏറ്റെടുത്തിരിക്കുകയാണ്. സമൂഹത്തിലെ എല്ലാ ജാതി,മത വിഭാഗത്തിൽപ്പെട്ടവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. എന്ന് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.