Wednesday, December 8, 2021

Latest Posts

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാടും കണ്ണൂരും സംഘര്‍ഷം

ഇന്ധനവിലക്കയറ്റത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി. കണ്ണൂരും പാലക്കാടും സമരക്കാരും പോലീസും നേരിയ സംഘര്‍ഷമുണ്ടാക്കി. കണ്ണൂരില്‍ നിശ്ചയിച്ച സ്ഥലത്തിന് പുറമെ യാത്ര പൂര്‍ണമായും തടസപ്പെടുത്തി കോണ്‍ഗ്രസ് സമരം വ്യാപിപ്പിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

പാലക്കാട് സുല്‍ത്താന്‍പേട്ട് ജംഗ്ഷനില്‍വെച്ച് വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നാല് റോഡുകള്‍ ചേരുന്ന സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

വിവിധ ജില്ലകളില്‍ ജനപ്രതിനിധികളടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കാള്‍ അണിനിരന്നു. രാവിലെ 11 മുതല്‍ 11. 15 വരെയായ നടത്തിയ സമരം പൊതുവെ സമാധാനപൂര്‍ണമായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയായിരുന്നു സമരം. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ ഹൈബി ഈഡന്‍ എം പിയും കോഴിക്കോട് കെ മുരളീധരന്‍ എം പിയും ഉദ്ഘാടനം ചെയ്തു.

അതേസമയം, നടന്‍ ജോജുവിന്റെ കാര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കുമെന്നാണ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നത്. സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ജോജുവുമായുള്ള തര്‍ക്കത്തില്‍ സമവായ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞ സ്ഥിതിയാണ്.

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം ആറ് പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സമവായചര്‍ച്ചകള്‍ നിലച്ചതോടെ പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്ന് കൊച്ചി പൊലീസും വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലവില്‍ റിമാന്‍ഡിലാണ്.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.