Friday, December 3, 2021

Latest Posts

സംസ്ഥാന അനിമൽ വെൽഫെയർ ബോർഡിന് ഹൈക്കോടതിയുടെ കടിഞ്ഞാൺ

✍️ Angels Nair (Gen. Secretary, Animal Legal Force)

ഹൈക്കോടതി നിർദ്ദേശപ്രകാരം സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് രൂപീകരിച്ചപ്പോൾ മൃഗക്ഷേമവുമായി യാതൊരു ബന്ധവും ഇല്ലാത്ത പാർട്ടി അണികളെ മാത്രം അംഗങ്ങൾ ആക്കിയ സംഭവം വിവാദം ആയിരുന്നു. എന്നാലും ഇതൊന്നും കൂസാക്കാതെ വീണ്ടും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി മൃഗ ഡോക്ടർ പി ബി ഗിരിദാസനെയാണ് നിയമിച്ചത്. ഇദ്ദേഹം നിരവധി ആനകൾക്ക് വ്യാജ്യ ഫിറ്റ്നസ് നൽകുന്നതിനാൽ ഇദ്ദേഹം നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കരുത് എന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ നിർദേശം നൽകിയിരുന്നു.

കാഴ്ച ശക്തി കുറഞ്ഞ തെച്ചിക്കോട്ട് രാമചന്ദ്രൻ രണ്ട് ആളുകളെ കുത്തിമലർത്തിയത് ഗിരിദാസൻ നൽകിയ അനുമതിക്ക് ശേഷം ആയിരുന്നു.

ശരീരത്തിൽ വളരെയധികം മുറിവുകളും അവശനിലയിൽ ആയിരുന്നതും ആയ ചിറയ്ക്കൽ കാളിദാസനും ആദികേശവനും ഫിറ്റ്നസ് നൽകി എഴുന്നള്ളിക്കാൻ അനുമതി നൽകിയതിന് തൃശൂർ ജില്ലാ കളക്ടർ ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു.

ഈ സംഭവങ്ങൾ അനിമൽ ലീഗൽ ഫോഴ്സ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജഡ്ജിമാരായ ജയശങ്കരൻ നമ്പ്യാരുടെയും ഗോപിനാഥിന്റെയും ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാ മാസവും കോടതിയെ അറിയിക്കണം. പൊതുജനങ്ങൾക്ക് പരാതി നൽകുവാൻ വെബ്‌സൈറ്റും ഇമെയിൽ അഡ്രസ്സും പരസ്യപ്പെടുത്തണം. ജനങ്ങളുടെ പരാതിയും തുടർന്ന് എടുത്തിരിക്കുന്ന നടപടികളും കോടതിയെ അറിയിക്കണം. നിലവിൽ ബോർഡിന് 20 അംഗങ്ങളും [email protected] എന്ന ഇമെയിൽ അഡ്രസ്സും മാത്രമാണ് ഉള്ളത്. ഓഫിസ് പോലും ഇല്ല. ഹൈക്കോടതിയുടെ ചരിത്ര പ്രധാനമായ ഇടക്കാല ഉത്തരവ് സ്വന്തം പാർട്ടി അണികളെയും ബന്ധുക്കരെയും മാത്രം തിരുകികയറ്റി അഴിമതി മാത്രം നടത്തുന്ന മറ്റ് ബോർഡുകൾക്കും ഭീഷണിയാകും.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.