Saturday, November 27, 2021

Latest Posts

പ്രമുഖ യുക്തിവാദി പിപി സുമനനെതിരെ ഒരു മുൻ ആൾ ദൈവത്തിൻറെ വധ ഭീഷണി

ആലപ്പുഴയിലെ ആദ്യകാല യുക്തിവാദി പിപി സുമനനെതിരെ ഒരു മുൻ ആൾ ദൈവത്തിൻറെ ഭീഷണി. വിഎസ് മന്ത്രിസഭയുടെ കാലത്ത് സന്തോഷമാധവനെ അറസ്റ്റുചെയ്ത കൂട്ടത്തിൽ അറസ്റ്റുചെയ്യപ്പെട്ട നിരവധി ചെറു ആൾദൈവങ്ങളിൽ ഒരാളാണ് കുട്ടനാട്ടിലെ ഈ മനുഷ്യദൈവവും.

പ്രസ്തുത ആൾദൈവം പൂർവ്വാശ്രമത്തിൽ ഒരു കള്ള് ചെത്തുകാരൻ ആയിരുന്നു. പേര് ഷാജിനാഥ സ്വാമികൾ. “കള്ളുചെത്തിൻറെ വാനപ്രസ്ഥം സന്യാസം അല്ല” എന്ന് നാരായണ ഗുരു ജീവിച്ചിരുന്ന കാലത്ത് തന്നെ തൻറെ ശിഷ്യത്വം സ്വീകരിക്കാൻ ചെന്ന ഒരു ചെത്തുകാരനെ പരിഹസിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കഥാനായകനായ കുട്ടനാട്ടിലെ ആൾദൈവം അവകാശപ്പെട്ടിരുന്നത് തനിക്ക് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം ഉണ്ടായി എന്നും ദൈവീകമായ എന്തൊക്കെയോ കഴിവുകൾ ലഭിച്ചു എന്നുമാണ്.

താൻ വന്ധ്യത അനുഭവിച്ചിരുന്ന ആയിരത്തിലധികം പേർക്ക് സന്താന ലബ്‌ധി നൽകിയെന്നും കൂടാതെ മനുഷ്യരുടെ സകല വിഷയങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്നും കേരളകൗമുദിയിലൂടെ പരസ്യം ചെയ്ത് സാമാന്യം ഭേദപ്പെട്ടനിലയിൽ തട്ടിപ്പു നടത്തിവരുമ്പോഴാണ് പിപി സുമനൻ ഇയാൾക്കെതിരെ നാട്ടിൽ വൻതോതിൽ പോസ്റ്ററിംഗും നോട്ടീസ് വിതരണവും നടത്തുകയും പരാതിയുമായി രംഗത്തുവരികയും തുടർന്ന് ദൈവം ചട്ടിയിലാകുകയുമൊക്കെ ഉണ്ടായത്.

ഇപ്പോൾ ഈ ദൈവം ആലപ്പുഴ കളർകോട് ക്ഷേത്രത്തിന് സമീപം ക്ഷേത്രത്തിലെത്തുന്ന വിശ്വാസി പൊട്ടന്മാരെ പറ്റിക്കാനുള്ള സൗകര്യാർത്ഥം വീട് വാടകയ്‌ക്കെടുത്ത് ഭൂതം. ഭാവി, വർത്തമാനം പറഞ്ഞു കൂടോത്ര മന്ത്രവാദി തട്ടിപ്പുകളുമായി കൂടിയിരിക്കുകയാണ്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സുമനൻസാർ ഇയാൾക്കെതിരെ വീണ്ടും ക്ഷേത്ര പരിസരത്ത് പോസ്റ്റർ എഴുതി വെക്കുകയും ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തുകൊണ്ട് ഇദ്ദേഹം ജയിൽവാസം കഴിഞ്ഞെത്തിയ പഴയ ആൾദൈവമാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് ദൈവം കോപിഷ്ടനായതും സുമനൻ സാറിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ചിത്രകാരനെയും വഴിയിൽ തടഞ്ഞുനിർത്തി വധ ഭീഷണി മുഴക്കുകയുണ്ടായതും.
സുമനൻ സാറിൻറെ വീടിന് സമീപമുള്ള ചായക്കടക്കാരൻ സംഭവത്തിന് ദൃക്‌സാക്ഷിയാണെങ്കിലും പോലീസ് എത്തിയപ്പോൾ ഇദ്ദേഹം കണ്ടില്ലെന്ന് പറയുകയായിരുന്നു, പിന്നീട് സുമനൻ സാർ അയാളോട് താങ്കൾ എന്താണ് കണ്ടില്ലെന്ന് പറഞ്ഞതെന്നു ചോദിച്ചപ്പോൾ ‘ഞങ്ങൾ ബിജെപിക്കാര് ആയതിനാൽ അയാൾക്കെതിരെ സാക്ഷിപറയാൻ ആവില്ലെ’ന്നാണ് പറഞ്ഞത്.

‘ബിജെപി ആയാലും മുസ്ലിം ലീഗ് ആയാലും നിങ്ങൾ മനുഷ്യനല്ലേ? എന്ന് സാർ അയാളോട് ചോദിച്ചെങ്കിലും അയാൾ ചിരിച്ച് ഒഴിയുകയും സാക്ഷികൾ ഇല്ലാതിരുന്നതിനാൽ പോലീസ് കേസെടുക്കാൻ തയ്യാറാവുകയുമുണ്ടായില്ല. ഇപ്പോൾ അദ്ദേഹം ഇത്തരം തട്ടിപ്പുകാർക്കെതിരെ സാക്ഷിപറയാൻ ആളുകൾക്ക് ധൈര്യമില്ലാത്തതിനാൽ തെളിവുണ്ടാക്കാൻ വീടിനു ചുറ്റിനും സിസിടിവി സ്ഥാപിച്ചിരിക്കുകയാണ്. സുമനൻസാറിന്റെ വീടിന് നേരെ കല്ലേറും. വീടിനു മുന്നിൽ ഭക്തകളുടെ സത്യാഗ്രഹവുമൊക്കെ മുൻപ് അരങ്ങേറിയിട്ടുള്ളതാണ്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.