Saturday, November 27, 2021

Latest Posts

കലാപാഹ്വാനം നൽകുന്ന വാര്‍ത്ത പ്രചരിപ്പിച്ച നമോ ടിവി അവതാരകയും ഉടമയും അറസ്റ്റില്‍

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്ത നല്‍കുകയും വാർത്തക്കിടയിൽ കലാപത്തിന് ആഹ്വാനം നൽകിക്കൊണ്ടുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്ത നമോ ടി വി ഉടമയെയും അവതാരകയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല എസ്എച്ച്ഒ പി.എസ്. വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

സെപ്തംബര്‍ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പോലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതും അശ്ലീല പരാമര്‍ശം നടത്തിക്കൊണ്ടുള്ളതുമായിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

തുടർന്ന് ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. വൈകുന്നേരം നാലുമണിയോടു കൂടി ഇരുവരെയും തിരുവല്ല കോടതിയില്‍ ഹാജരാക്കും.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.