Friday, December 3, 2021

Latest Posts

പി വൽസലയ്ക്ക് എഴുത്തച്ഛൻ പുരസ്ക്കാരം

സാഹിത്യത്തിന് സംസ്ഥാന സര്‍ക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വത്സലയ്ക്ക്. 2021-ലെ പുരസ്ക്കാരമാണ് പി വൽസലയ്ക്ക് ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

പി വത്സലയ്ക്കു കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവല്‍. ഇതു പിന്നീട് എസ്‌എല്‍ പുരത്തിന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൗതമന്‍, അശോകനും അയാളും, മൈഥിലിയുടെ മകള്‍, ആദിജലം, വിലാപം, പോക്കുവെയില്‍ പൊന്‍വെയില്‍ തുടങ്ങി നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.

ഗവ.ട്രെയിനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്ന പി വൽസല കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഉടൻ പ്രദർശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന ചലച്ചിത്രം വൽസലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌. യായിരുന്നു. ഭർത്താവ് എം. അപ്പുക്കുട്ടി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.