Wednesday, December 8, 2021

Latest Posts

ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസ്; നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു

ചീറ്റിങ്ങ് കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു. നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിട്ടത്.

2004-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രിയങ്ക, ഭീഷണിപ്പെടുത്തിയും ആള്‍മാറാട്ടം നടത്തിയും കാവേരിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകള്‍ പ്രകാരം ആയിരുന്നു കേസ്.

ഈ സംഭവത്തോടെ തന്നെ സിനിമാ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായി പ്രിയങ്ക പറഞ്ഞു. വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.തുടര്‍ന്ന് നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ അനുകൂലവിധി ഉണ്ടായത്. വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.