Thu. Mar 28th, 2024

വീട്ടില്‍ അതിക്രമിച്ച് കയറി തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്.വിധിച്ച്‌ കോടതി. മാവേലിക്കര കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷിനാണ്(27) വയോധികയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ. വിഷ്ണുവാണു ശിക്ഷ വിധിച്ചത്.

2017 മാര്‍ച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത്, ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ മകള്‍ മടങ്ങിയെത്തിയപ്പോഴാണു മുറിവേറ്റ നിലയില്‍ വയോധികയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡനം നടന്ന് ഒരു മാസത്തിനു ശേഷം വയോധിക മരണപ്പെട്ടിരുന്നു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.