Fri. Apr 19th, 2024

തലസ്ഥാനത്ത് വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച പോക്സോ ആക്ട് ചാർജ്ജ് ചെയ്ത കേസിൽപള്ളിയിലെ ഉസ്താദിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബീമാപള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാനെ (24) യാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കണം.

2018ൽ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്‌ വിദ്യാർഥിനി. പ്രണയത്തിലായശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രതി നിർബന്ധിച്ചപ്പോൾ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി പല തവണ പീഡിപ്പിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയത് ചോദിക്കാൻ എത്തിയ പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് രാത്രി പെൺകുട്ടി പ്രതിയുടെ വീടിന്‌ മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി പെൺകുട്ടിയെ മർദിച്ചു. ഒടുവിൽ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി.

പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്‌ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ്‌മോഹൻ ഹാജരായി. പിഴ തുക ഇരയ്‌ക്ക്‌ നൽകണമെന്ന് വിധിന്യായത്തിൽ പറയുന്നു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.
മതപരമായ വിശ്വാസത്തെ മുതലെടുത്തു കൊണ്ടാണ് ഉസ്താദായ പ്രതി പീഡനം നടത്തിയതെന്നും അതുകൊണ്ടുതന്നെ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷനൽകണം എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അത് അംഗീകരിച്ചുകൊണ്ടാണ് കോടതി 25 വർഷം ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യ ഗര്ഭിണിയാണെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

സ്വർഗ്ഗവും ,നരകവും,പാപവും,പുണ്യവും,പറഞ്ഞു വിശ്വാസികളായ സമൂഹത്തെ നൂറ്റാണ്ടുകളായി പറ്റിച്ചു കൊണ്ടിരിക്കുന്നവർ തന്നെയാണ് ഈ മത പുരോഹിത വിഭാഗം. അത് ഏത് മതത്തിൽ ആണെങ്കിലും,ഇവർ നിരന്തരം സാധാരണക്കാരായ ആളുകളെ ഇല്ലാത്ത ദൈവത്തിന്റെയും സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും പേരിൽ പറഞ്ഞു ഭയപ്പെടുത്തി കൊണ്ടേയിരിക്കുന്നു! ആ ഭയം വെച്ചു തന്നെയാണ് ഇക്കൂട്ടർ ഇത്രയും നാളുകളായി മുതലെടുപ്പ് നടത്തുന്നതും.വിശ്വാസികളിൽ അന്ധവിശ്വാസികൾ, വിശ്വാസികൾ എന്നൊന്നില്ല, അന്ധമായി ഇല്ലാത്ത ഒന്നിന്നെ വിശ്വസിക്കുന്ന അന്ധവിശ്വാസികൾ മാത്രമേയുള്ളൂ!