Wednesday, December 8, 2021

Latest Posts

ചടയമംഗലത്ത് മാതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ചടയമംഗലത്ത് 80 കാരിയായ വൃദ്ധയുടെ മരണത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണിയന്‍മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന ഹനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മര്‍ദ്ദനം സ്ഥിരമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് അമ്മിണിഅമ്മ മരിച്ചത്. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടര്‍ന്നാണ് അനി മോഹനെ പോലീസ് അറസ്റ്റ് ചെയ്തത്.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.