Fri. Mar 29th, 2024

കേരളവര്‍മ്മ കോളേജില്‍ ഫ്‌ളക്‌സിനെ ചൊല്ലി വീണ്ടും വിവാദം. നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സില്‍ അശ്ലീലതയുണ്ടെന്നാണ് ആരോപണം. സംഭവം വിവാദമായതിന് പിറകെ ഫ്‌ളക്‌സുകള്‍ നീക്കി. എസ്എഫ്‌ഐ കേരളവര്‍മ്മ എന്ന എഫ്ബി പേജിലും ഫ്‌ളക്‌സിന്റെ ഫോട്ടോകളുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ തരത്തില്‍ ചര്‍ച്ചയാകുകയും വിമര്‍ശനത്തിന് ഇടയാവുകയും ചെയ്തിരുന്നു

അശ്ലീല പോസ്റ്ററുകള്‍ വെച്ചതിന്റെ പേരില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ഇതിനെതിരെ കെഎസ്‌യു കോളേജ് മാനേജ്‌മെന്റിന് പരാതി നല്‍കി. താലിബാനിസത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എസ്എഫ്‌ഐ നടത്തുന്നതെന്ന് എബിവിപി ആരോപിച്ചു.

അതേ സമയം പോസ്റ്ററുകള്‍ നീക്കാന്‍ എസ്എഫ്‌ഐ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയതോടെ പോസ്റ്ററുകള്‍ നീക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. പരാതി കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.