Thu. Apr 25th, 2024

പുരുഷന്മാരുടെ ലൈംഗീകാവയവത്തിന് മൊബൈൽ ആപ്പിലൂടെ പൂട്ടിടുന്ന ലോക്കുമായി എത്തിയിരിക്കുകയാണ് ചൈന. പേര് സെൽമേറ്റ് 2. കിയു എന്ന കമ്പനിയാണ് നിർമ്മാതാക്കൾ. പക്ഷെ സാധനം കേരളത്തിൽ എത്തണമെങ്കിൽ മോദിജി കൂടി കനിയണം. ഉപകരണം പൂർണമായി പുതുപുത്തനല്ലെന്നതാണ് വാസ്തവം. നേരത്തേ ഈ ഉപകരണം ഉപയോഗിച്ച് പണികിട്ടിയവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് കമ്പനി ഐറ്റം ഇപ്പോൾ വീണ്ടും വിപണിയിലെത്തിച്ചിരിക്കുന്നത്. ഇനി ഇത് ഉപയോഗിക്കുന്നവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ ഉറപ്പ്.

ലോകത്തെ ആദ്യത്തെ ആപ്പ് നിയന്ത്രിയ ഉപകരണം എന്ന് കൊട്ടിഘോഷിച്ചാണ് കമ്പനി സെൽമേറ്റ് ആദ്യം വിപണിയിലെത്തിച്ചത്. ഇത് ഉപയോഗിക്കുന്നയാളുടെ ജനനേന്ദ്രിയം ഉപകരണത്തിലെ ഒരു ലോഹ ‌ട്യൂബിലാക്കി ലോക്ക് ചെയ്യും. ട്യൂബിനുള്ളിലെ വളയങ്ങളാണ് പൂട്ടുകളായി പ്രവർത്തിക്കുന്നത്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എത്ര ദൂരത്തുനിന്നും പങ്കാളിക്ക് മൊബൈൽഫോണിന്റെ സഹായത്തോടെ ഇതിനെ നിയന്ത്രിക്കാൻ കഴിയും. ഇത് ലൈംഗിക കളിപ്പാട്ടമാണെങ്കിലും ചാരിറ്റി ബെൽറ്റ് എന്ന നിലയിലാണ് കൂടുതൽ ഉപയോഗം. അതായത് തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് തടയാൻ ഇതിലൂടെ പങ്കാളിക്ക് കഴിയും. വഴിവിട്ട ബന്ധമുള്ള ഭർത്താക്കന്മാരെ നിലയ്ക്കുനിറുത്താൻ ഇതിലൂടെ ഭാര്യമാർക്ക് കഴിഞ്ഞിരുന്നു.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇതുണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല.വിദൂര നിയന്ത്രിതമായ ഉപകരണം ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ വേറെ പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ഇടുകയും ലോക്ക് തുറക്കാനായി പണം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതോടെയാണ് ഇതിൻറെ ഗുരുതരാവസ്ഥ കമ്പനിക്ക് ബോദ്ധ്യപ്പെട്ടത്. ഒരാൾ ഒരാളുടെ സ്വകാര്യ ഭാഗം ഉപകരണമുപയോഗിച്ച് പൂട്ടുന്നതോടെ അതിന്റെ നിയന്ത്രണം പൂർണമായും ഹാക്കർമാർ ഏറ്റെടുക്കുക്കയായിരുന്നു. അവർ ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ പൂട്ട് തുറക്കാനും കഴിയുമായിരുന്നില്ല; ആവശ്യത്തിന് ഉപയോഗിക്കാനും കഴിയുമായിരുന്നില്ല. നിരവധിപേർ ഈ കെണിയിൽ വീണുപോവുകയും ചെയ്തു. ഇതോടെ ഉപകണത്തിന്റെ വിപണി കുത്തനെ ഇടിഞ്ഞു.

വൻ നഷ്ടമുണ്ടായതോടെയാണ് ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പുതിയ ഐറ്റം കമ്പനി വിപണിയിലെത്തിച്ചത്. ഇതിൽ പ്രശ്നമുണ്ടാക്കാൻ ഹാക്കർമാർക്കെന്നല്ല സക്ഷാൽ മാവോ മുത്തപ്പന് പോലും കഴിയില്ലെന്നാണ് ചൈനീസ് കമ്പനിയുടെ അവകാശവാദം.