Wednesday, December 8, 2021

Latest Posts

ചൈനയിലും ബിസ്മയം! മുസ്ലീം പള്ളികളിൽ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നീക്കംചെയ്യുന്നു

ചൈന 2016 -ൽ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷൻ’ നയത്തിൻറെ ഭാഗമായി അതിപുരാതങ്ങളായ മുസ്ലിം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നീക്കംചെയ്യുന്നത് ചൈന വേഗത്തിലാക്കി. വടക്കുപടിഞ്ഞാറൻ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാൻ മസ്‌ജിദാണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ പുനർ നിർമ്മിച്ചത്. മസ്‌ജിദിലെ പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളും പൂർണമായി നീക്കി കാഴ്ചയിൽ ഒരു സാധാരണ കെട്ടിടം പോലെയാക്കുകയായിരുന്നു. ഇതിനൊപ്പം മസ്‌ജിദിലുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങൾ എല്ലാം മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങൾ ആലേഖനം ചെയ്യുകയും ചെയ്തു.

മതകേന്ദ്രങ്ങളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. പള്ളികളുടെ പുനർ നിർമ്മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സർക്കാർ കാര്യമായി ഇടപെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾക്ക് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. സാധാരണ ഇമാമുമാർ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് പള്ളികളിൽ പ്രഭാഷണം നടത്തുന്നത്. എന്നാൽ സർക്കാർ നിയമിക്കുന്ന ഇമാമുമാർ മതുവമായി പൊരുത്തപ്പെടാത്ത ശാസ്ത്രീയമായ കാര്യങ്ങളായിരിക്കും പ്രഭാഷണത്തിൽ ഉൾപ്പെടുത്തുക. പലപ്പോഴും സർക്കാരിന്റെ ഗുണഗണങ്ങളായിരിക്കും ഇവർ വാഴ്ത്തുക എന്നാണ് വിശ്വാസികളിൽ പറയുന്നത്.

മസ്ജിദുകളിലെ ഇസ്ളാമിക നിർമ്മിതികളും ചിഹ്നങ്ങളും വിദേശ സ്വാധീനത്തിന്റെ അടയാളമാണെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ഇത്തരം ചിഹ്നങ്ങൾ നീക്കംചെയ്യുന്നതിലൂടെ വംശീയ വിഭാഗങ്ങളെ പൂർണമായും ചൈനീസ് ആക്കിമാറ്റാനാവുമെന്നും ഭരണകൂടം വിശ്വസിക്കുന്നു. എന്നാൽ മുസ്ലീം മതത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി എന്നാണ് വിശ്വാസികൾ പറയുന്നത്. ഉയ്ഗൂര്‍ മുസ്ലീങ്ങൾക്കെതിരായ നടപടികളുടെ തുടർച്ചയാണ് അവർ ഇതിനെ കാണുന്നത്.

ചൈനീസ് ജനസംഖ്യയിൽ 12 മില്യനോളം വരുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂർണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ ഭരണകൂടം. പുരുഷന്മാരിൽ പലരും തടവിലാണ്. സിൻജിയാംഗ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് ഉയ്ഗൂര്‍. സിൻജിയാംഗിനെ 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലാക്കി മാറ്റിയത്.
മുസ്ലിം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങൾ സിൻജിയാംഗിലെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് കർശന വിലക്കുണ്ട്. പള്ളികൾ അടച്ചുപൂട്ടിയതിനാെപ്പം ഖുർ ആനിനും വിലക്കിയിട്ടുണ്ട്. താടി വയ്ക്കാനോ റംസാൻ മാസത്തിൽ നോമ്പെടുക്കാനോ പാടില്ല. ഈ വിഭാഗക്കാരെ നിരന്തരം പിന്തുടരുക എന്ന ലക്ഷ്യത്തോടെ അവരുടെ വാഹനങ്ങളിൽ നിർബന്ധിതമായി ജി പി എസ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഉയ്ഗൂര്‍ വിഭാഗക്കാരെ പൊതു ഇടങ്ങളിൽ തിരിച്ചറിയാൻ സഹായിക്കുന്ന സ്മാർട്ട് ഗ്ലാസ്സുകൾ പൊലീസുകാർക്ക് നൽകിയിട്ടുണ്ട്.

വിശ്വാസം തീർത്ഥാടനം എന്നിവയുടെ മറവിൽ ഫണ്ടമെന്റലിസ്റ്റുകളുടെ താവളമാകുന്ന മതകേന്ദ്രങ്ങളുടെമേൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുകയാണ് ചൈനീസ് സർക്കാർ. ഫ്രാൻസിൽ കാർട്ടൂൺ വരച്ചതിന്റെ പേരിൽ മതവികാരം വൃണംപൊട്ടി എന്നുപറഞ്ഞു കലാപമഴിച്ചുവിട്ടവർക്ക് ചൈനയിൽ നടക്കുന്ന മത നിന്ദയ്‌ക്കെതിരെ അള്ളാഹു അക്ബർ മുഴക്കാൻ ധൈര്യമില്ലെന്നതും ഫ്രാൻസിലേതുപോലെ അവിടെ സമാധാന മതക്കാരുടെ സമാധാനം പൂത്തുലയാത്തത് എന്താണെന്നും ഇസ്ലാം തീവ്രവാദികൾക്കുമേൽ വലിയചോദ്യം ഉയരുന്നുണ്ട്.
ഇതാദ്യമായിട്ടല്ല ചൈന ഇങ്ങനെ തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ മതവിശ്വാസങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത്. ഓഗസ്റ്റ് മാസത്തിൽ സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്‌ഗർ ജമാ മസ്ജിദ് സർക്കാർ ഇടിച്ചു നിരത്തി, ആ പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കി കമ്മീഷൻ ചെയ്തിരുന്നു.പള്ളികൾ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ഗൂഢാലോചനകൾ നടക്കുന്നതായി റിപ്പോർട്ട് കിട്ടിയാൽ ഉടൻതന്നെ കർശന നടപടിസ്വീകരിക്കുകയും പള്ളിതന്നെ പൊളിച്ച് ദൂരെക്കളയുകയും ചെയ്യുന്നതിനാലാണ് ചൈനയിൽ സമാധാനം പൂത്തുലയാനുള്ള അവസരം ഉണ്ടാകാത്തത്.
ആതുഷ് സുണ്ടാഗ് ഗ്രാമത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുൾ മോസ്‌ക് ആണ് അന്ന് സർക്കാർ ഇടിച്ചു നിരത്തിയത്. പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തിൽ പാർട്ടിക്കൊടി നാട്ടിയ ഹാൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ, പള്ളിയുടെ മുൻ വശത്ത് മാൻഡറിൻ ഭാഷയിൽ “രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക ” എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചിരുന്നു. ഷി ജിൻപിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ 2016 -ൽ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷൻ’ നയത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. 2017 മുതൽക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷൻ ക്യാമ്പുകളിൽ നിർബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷൻ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. റേഡിയോ ഫ്രീ ഏഷ്യ എന്ന ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
എന്നാൽ മതബോധത്തിൽനിന്നും രാഷ്ട്രീയബോധത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ 2016 -ൽ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷൻ’ നയത്തിൻറെ ഭാഗമായി അതിപുരാതങ്ങളായ മുസ്ലിം പള്ളികൾ ഇടിച്ചുനിരത്തിയിട്ടും സമാധാനം പൂത്തുലയുന്നില്ല ആരും കൊല്ലപ്പെട്ടുമില്ല എന്നതിൽനിന്നു തന്നെ മതവാദികളെ നിർത്തേണ്ടിടത്ത് നിർത്തിയാൽ എവിടെയും സമാധാനം പൂത്തുലയില്ല എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ചെനീസ് സർക്കാരിൻറെ ‘മോസ്‌ക് റെക്റ്റിഫിക്കേഷൻ’ പദ്ധതി.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.