Fri. Apr 19th, 2024

മതനിന്ദാ കേസിൽ ന്യൂസ്‌ഗിൽ എഡിറ്റർ ലിബി. സി. എസ് അറസ്റ്റിൽ. തിരുവല്ലയിലെ കിണർ സമാധിയടഞ്ഞ സിസ്റ്റർ ദിവ്യാ പി ജോണിൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്നും “ഈശോയ്ക്ക് പൂശാൻ പെണ്ണുങ്ങളെ വേണമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല” എന്ന് പറഞ്ഞതിനുമാണ് കേസ്. എറണാകുളത്തെ ഒരു കോൺവെന്റിലെ കന്യാസ്ത്രീയായ സിസ്റ്റർ സൂസനാണ് ഈ പ്രയോഗം കണ്ടപ്പോൾ മതവികാര വൃണം പൊട്ടിയൊലിച്ചത്.

പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിട്ട് കേസ് എടുക്കാതിരുന്നതിനാൽ മുഖ്യ മന്ത്രിക്ക് നേരിട്ട് പരാതിനൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപി റെഫർ ചെയ്യുകയായിരുന്നു.കേരളത്തിലെ വൃണസ്‌പെഷ്യൽ പോലീസ് സ്റ്റേഷനായ സെൻട്രൽ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്, 153 IPC & 120 (O) KPACT എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2020ൽ നലകിയ പരാതിയിലാണ് അറസ്റ്റ്.

എന്നാൽ താൻ ഈ സ്റ്റേറ്റ്മെന്റിൽ ഉറച്ചുനിൽക്കുന്നു എന്നും സിസ്റ്റർ സൂസനെയോ മറ്റാരെയെങ്കിലുമോ വ്യക്തിപരമായി ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും കണ്ടെന്റ് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യില്ലെന്നും നിയമപരമായി നേരിടുമെന്നും ലിബി പറഞ്ഞു. ഇടുക്കിമുതൽ കണ്ണൂർ വരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ഹൈക്കോടതിയിൽ 3 റീട്ട് പെറ്റിഷനും നൽകിയിട്ടും ഏശാതെ പോയ കേസാണ് ഇപ്പോൾ വീണ്ടും കേരളത്തിലെ വൃണ സ്‌പെഷ്യൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഇട്ടിരിക്കുന്നത്.

സമാനമായ കേസ് തന്നെയാണ് ഇവർ മൂന്ന് റിട്ട് പെറ്റീഷനുകൾ ആയി ഹൈ കോടതിയിൽ കൊടുത്തിരുന്നത്. അതിൽ ആവശ്യപ്പെട്ടിരുന്നത് ന്യൂസ്‌ഗിൽ ബാൻചെയ്യണമെന്നും എനിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും എൻറെ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടണമെന്നുമായിരുന്നു. ഇതൊന്നും കോടതി അനുവദിക്കാതിരുന്നപ്പോൾ അവസാനം ആ കണ്ടെന്റ് നീക്കം ചെയ്യണമെന്നായി അതും അനുവദിക്കാതിരുന്നപ്പോൾ ‘തേവിടിച്ചി പുര’ ‘ഈശോയ്ക്ക് പൂശാൻ പെണ്ണുങ്ങളെ ആവശ്യമുണ്ടെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല’ തുടങ്ങിയ പ്രയോഗങ്ങൾ നീക്കം ചെയ്യണമെന്നു വരെ അവർ പറഞ്ഞിട്ട് അതുപോലും കോടതി അംഗീകരിച്ചില്ല. അതൊന്നും തെറിയോ മതനിന്ദയോ അല്ല എന്നും എത്തിസ്റ്റായ ഒരാൾക്ക് മതവിമർശനം നടത്താനുള്ള റൈറ്റ് ഉണ്ടെന്നും ജേണലിസ്റ്റ് ആയ തനിക്ക് അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള ലിബിയുടെ വാദം അംഗീകരിച്ച കോടതി അതിൽ ഒരു വാക്കുപോലും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുമില്ല.
എന്തായാലും ഇന്ത്യയിലെ നിയമസംവിധാനത്തിൽ പൂർണ്ണ വിശ്വാസമുള്ളയാൾ എന്നനിലയിൽ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും ആചാരപരമായ മാപ്പ് അപേക്ഷയോ കണ്ടൻറ് നീക്കം ചെയ്യലോ സ്റ്റേറ്റ്മെന്റ് തിരുത്തലോ തന്നിൽനിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും നമോ ടിവിക്കാരെ പോലെ ആരെയും അതിൽ വ്യക്തിപരമായി തെറിപറഞ്ഞിട്ടില്ല എന്നും ആവലാതിക്കാരി സിസ്റ്റർ സൂസന് ഇതുപോലെ കർത്താവിൻറെ മണവാട്ടി വേഷം കെട്ടിയ ഒരു സാധു കന്യാസ്ത്രീയെ പ്രതിപുരുഷ ബിഷപ്പ് 13 തവണ ദിവ്യബലി അർപ്പിച്ചിട്ടും അതിൽ ഇര നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാൽ അഞ്ചു മണവാട്ടിമാർ വന്ന് വഞ്ചി സ്‌ക്വയറിൽ ഇരുന്നു നീതിക്കുവേണ്ടി കരഞ്ഞപ്പോഴും അപമാനം തോന്നിയില്ലെങ്കിലും ഒരു എത്തിസ്റ്റ് വെബ്സൈറ്റിൽ ഉളിഞ്ഞുനോക്കിയെങ്കിലും അഭിമാനക്ഷതമോ വൃണംപൊട്ടലോ ഉണ്ടാകുന്നുണ്ടെങ്കിൽ ‘ഒരു എക്സ് മഠം ചാടി’ കൂടിയായ ഞാൻ കൃതാർത്ഥയായി എന്നും ലിബി പറഞ്ഞു.