Friday, December 3, 2021

Latest Posts

സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ മുദ്രാവാക്യം; സേനകളില്‍ സ്ത്രീ സാന്നിധ്യം അഭിമാനകരമാണ്: നരേന്ദ്ര മോദി

നൂറ് കോടി വാക്‌സിനേഷന്‍ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പുതു ഊര്‍ജത്തില്‍ മുന്നേറുകയാണെന്നും മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. വാക്‌സിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പ്രശംസനീയമാണ്. നിരവധി തടസങ്ങള്‍ മറികടന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ലക്ഷ്യം കണ്ടത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യോഗയെ മുഖ്യധാരയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സേനകളില്‍ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സര്‍ക്കാരിന്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓര്‍മിപ്പിച്ചു. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.