Fri. Mar 29th, 2024

മുദ്രപത്രങ്ങളുടെ മധ്യസ്ഥൻ ‘മാറാല’ഞ്ചേരിയും 24 കൂട്ടുപ്രതികളുമുള്ള സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഭൂമി വില്‍പ്പനയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി പരിശോധിക്കുക. ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാടാണ് ഭൂമി വില്‍പ്പനയില്‍ നടത്തിയതെന്ന് ഇ ഡി കണ്ടെത്തിയതായാണ് അറിയുന്നത്.

ഏറെ വിവാദമായ ഈ തട്ടിപ്പ് കേസില്‍ ആലിബാബയും 41 കള്ളന്മാരെയുംപോലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും 24കൂട്ട് പ്രതികളുമാണ് ഉള്ളത്. ഭൂമി വില്‍പ്പനയിലെ ഇടനിലക്കാരും വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.