Saturday, November 27, 2021

Latest Posts

വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കാലവര്‍ഷക്കെടുതിയും കൊവിഡും കാരണം സാമ്പത്തിക പ്രതിസന്ധിയിലായവര്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 31 വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ 31 വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പേമാരിയെ തുടര്‍ന്നുണ്ടായ കൃഷിനാശം, കടലാക്രമണവും കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ എന്നിവ തീര്‍ത്ത പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.