Tuesday, November 30, 2021

Latest Posts

പരീക്ഷ എഴുതാതെ എല്‍ എല്‍ ബി പരീക്ഷയിൽ ഉയര്‍ന്ന മാര്‍ക്ക്; പി കെ നവാസിനെതിരെ പരാതി

പരീക്ഷ എഴുതാതെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് കോളജിനെ സ്വാധീനിച്ച് ഉയര്‍ന്ന് മാര്‍ക്ക് നേടിയതായാി പരാതി. എല്‍ എല്‍ ബി ഒന്നാം സെസ്റ്ററിന്റെ വൈവ പരീക്ഷയില്‍ ഒരു തവണ പോലും നവാസ് ഹാജരായില്ലെന്നും ഫലം വന്നപ്പോള്‍ മറ്റ് വിദ്യാര്‍ഥികളേക്കാള്‍ മാര്‍ക്ക് നേടിയതായും സഹപഠായി പ്രദീപ് എന്നയാള്‍ സര്‍വകലാശാലക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മുസ്ലിം ലീഗ് നേതൃത്വത്തിന് സ്വാധീനമുള്ള എം സി ടി കോളജ് അധികൃതരാണ് നവാസിനെ വഴിവിട്ട് സഹായിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരാതി പരിഹാര സെല്ലിനാണ് പ്രദീപ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആകെ നടന്ന നാല് പരീക്ഷകളില്‍ ഒന്നുപോലും നവാസ് എഴുതിയിട്ടില്ലെന്ന് രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരീക്ഷക്കെത്താത്ത വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നത് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാമാണ്. കോളജിലെ പരാതി പരിഹാര സെല്ലിന് അപേക്ഷ നല്‍കി. അവരാണ് നവാസിന് ചട്ടങ്ങള്‍ ലംഘിച്ച് മാര്‍ക്ക് നല്‍കുന്നത് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാമാണ്. കോളജിലെ പരാതി പരിഹാര സെല്ലിന് അപേക്ഷ നല്‍കി. അവരാണ് നവാസിന് ചട്ടങ്ങള്‍ ലംഘിച്ച് മാര്‍ക്ക് അനുവദിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു.

നേരത്തെ നവാസിനെതിരെ ഹരിതയിലെ മുന്‍ സംസ്ഥാന നേതാക്കള്‍ ലൈംഗികാധിക്ഷേപ പരാതി നല്‍കിയിരുന്നു. ഇതില്‍ നവാസിനെ സംരക്ഷിക്കുന്ന സമീപനമാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. തുടര്‍ന്ന് ഹരിതയുടെ മുന്‍നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിക്കുകയും ഇതില്‍ നടപടികള്‍ പുരോഗിക്കുകയുമാണ്.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.