Saturday, November 27, 2021

Latest Posts

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി; കേരളത്തില്‍ ഇന്ന് 9361 കോവിഡ് കേസുകള്‍, 99 മരണങ്ങള്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 27.37 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

അടുത്തിടെ രണ്ട് ഐസിയുകളിലായി 100 ഐസിയു കിടക്കകള്‍ സജ്ജമാക്കിയിരുന്നു. എസ്എടി ആശുപത്രിയില്‍ പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയറ്റര്‍ സ്ഥാപിച്ചത്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണ്. ഇതിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്താക്കി.

മൂന്ന് അനസ്‌തേഷ്യ വര്‍ക്ക് സ്‌റ്റേഷന്‍, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം, ഹാര്‍ട്ട് ലങ്ങ് മെഷീന്‍ വിത്ത് ഹീറ്റര്‍ കൂളര്‍ യൂണിറ്റ്, യൂറിയ ബ്രീത്ത് അനലൈസര്‍, വെന്റിലേറ്റര്‍ ഹൈ എന്‍ഡ്, വെന്റിലേറ്റര്‍ പോര്‍ട്ടബിള്‍, വെന്റിലേറ്റര്‍, വെന്റിലേറ്റര്‍ ആന്റ് ഹുമിഡിഫിയര്‍, പീഡിയാട്രിക് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, 3 ഡി ലാപ്രോസ്‌കോപിക് സെറ്റ്, ഓട്ടോമെറ്റിക് എലിസ പ്രൊസസര്‍, ലോ ടെമ്പറേച്ചര്‍ പ്ലാസ്മ സ്‌റ്റെറിലൈസര്‍, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, എം.ആര്‍.ഐ. കമ്പാറ്റിബിള്‍ ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍, ഹൈഎന്‍ഡ് മോണിറ്റര്‍, ഹീമോഡയാലിസിസ് മെഷീന്‍, ഇഎംജി/എന്‍സിവി/ഇപി മെഷീന്‍, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേഷന്‍ ടേബിള്‍ എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,72,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8874 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 80,892 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1309, കൊല്ലം 532, പത്തനംതിട്ട 183, ആലപ്പുഴ 401, കോട്ടയം 491, ഇടുക്കി 626, എറണാകുളം 1891, തൃശൂര്‍ 1121, പാലക്കാട് 437, മലപ്പുറം 556, കോഴിക്കോട് 1004, വയനാട് 141, കണ്ണൂര്‍ 519, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 80,892 ഇനി ചികിത്സയിലുള്ളത്. 47,88,629 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.