Saturday, November 27, 2021

Latest Posts

വിളമ്പിയ മീന്‍ കഷണം ചെറുതായിപോയതിന്, മകനും ഭാര്യയ്ക്കും അമ്മായി അമ്മയ്ക്കും മര്‍ദനം; പ്രതി അറസ്റ്റില്‍

ഭക്ഷണത്തോടൊപ്പം വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞ ശേഷം ഭാര്യയെയും മകനെയും മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ അമ്മയെയും മര്‍ദിച്ചു.

മൂവരുടെയും പരാതിയെ തുടര്‍ന്നാണ് വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ഇയാളെ അറസ്റ്റുചെയ്തത്.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.