Thu. Mar 28th, 2024

✍️ Angels Nair, Animal Legal Force

ഉത്ര വധം നടന്നതിന് ശേഷം snake expert ആയി പോലീസ് കണ്ടെത്തിയത് വാവ സുരേഷിനെ ആയിരുന്നു. കേരളത്തിലെ ഏതു സാഹചര്യത്തിലും കണപ്പെടാവുന്ന അണലിയെ അടൂരിൽ കാണാൻ കഴിയില്ല എന്നും ഉത്രക്ക് ആദ്യ പാമ്പു കടി ഏറ്റപ്പോൾ തന്നെ തനിക്ക് മനസ്സിലായിരുന്നു എന്നുമായിരുന്നു വാവ സുരേഷിൻറെ ആദ്യ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തൽ നടത്തിയത് ഉത്ര മരിച്ചതിന് ശേഷം ആയിരുന്നു എങ്കിലും പലരും അത് വിശ്വസിച്ചു.

എന്നാൽ പിന്നീട് ‘ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണ് എന്ന് ആദ്യം കണ്ടെത്തിയത് താനാണ്’ എന്ന് മരണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ഉറപ്പിച്ച് പറഞ്ഞു. ഉത്രയുടെ സഹോദരൻ ഈ സംശയം പൊലീസിന് അന്നേ ദിവസം തന്നെ കൊടുത്ത മൊഴിയിൽ ഉണ്ടായിരുന്നു. പോലീസ് അത് വിലക്കെടുത്തില്ല.

പിന്നീട് പോലീസും വനം വകുപ്പും കേസ്‌ അന്വേഷണം തുടങ്ങിയപ്പോൾ വാവ സുരേഷിനെ ഈ കേസിൽ പാമ്പ് expert ആക്കിയപ്പോൾ ആണ് ‘വാവ സുരേഷിന് അറിയാവുന്ന കാര്യങ്ങൾ എല്ലാം തനിക്കും അറിയാം’ എന്ന് രശ്മിത രാമചന്ദ്രൻ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്. ‘നാഗ്പൂരിലും ബംഗളൂരുവിലും നടന്ന സമാനമായ കേസുകളിൽ പ്രതികൾ രക്ഷപ്പെട്ടത് ഇതുപോലെയുള്ള ഒരു പാമ്പു പിടുത്തക്കരനെ expert ആയി കോടതിയിൽ അവതരിപ്പിച്ചത് കൊണ്ടു മാത്രം ആയിരുന്നു’ എന്ന് രശ്മിത പറയുമ്പോൾ ആണ് കേരളാ പോലീസിനും വനം വകുപ്പിനും വെളിപാടുണ്ടായി മാവിഷ് കുമാർ എന്ന പാമ്പു വിദഗ്ദ്ധനെ തേടി ചെല്ലുന്നത്.
മാവിഷ് zoology യിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ്. ഇദ്ദേഹത്തിന്റെ അച്ഛൻ മഹീദ്രൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ സർപ്പയജ്ഞം നടത്തുകയും കുട്ടി ആയിരുന്ന മാവിഷിനേയും ചേട്ടൻ ബൈജു വിനെയും കൂട്ടിൽ സഹചാരികൾ ആക്കുകയും ചെയ്തിരുന്നു. ഇവരുടെ ഏക പെങ്ങൾ മവിതയും പാമ്പു പിടിക്കാൻ വിദഗ്ധയാണ്. മാവിഷിന്റെ ഭാര്യ ലിന്റുമോളും മകൻ നിംഷ് രാജും പാമ്പു പിടിക്കുന്നവർ തന്നെയാണ്.

പതിനായിരത്തിലധികം പാമ്പുകളെ രക്ഷിച്ചിട്ടുള്ള മാവിഷിന് ഇതുവരെ ഒരു പാമ്പു കടിയും ഏറ്റിട്ടില്ലാത്തതിനാൽ പാമ്പു കടിച്ചാൽ ഉണ്ടാകുന്ന വേദന എന്താണ് എന്നറിയാൻ മാത്രമാണ് വാവ സുരേഷിനെ കോടതിയിൽ വിളിപ്പിച്ചത്. അല്ലാതെ വിദഗ്ദ്ധ ഉപദേശത്തിന് അല്ലായിരുന്നു.

മാവിഷിന്റെ ഡമ്മി പരീക്ഷണം പാമ്പുകളുടെ ചരിത്രത്തിൽ വൻ വഴിത്തിരവായി ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന പാമ്പുകളെ കുറിച്ചുള്ള ഒരു സത്യം കൂടി പുറത്തുവന്നു. പാമ്പുകളുടെ പല്ലുകൾ വശങ്ങളിലേക്ക് നീങ്ങുകയില്ല അത് മോണയിൽ fixed ആണ് എന്നായിരുന്നു അതുവരെ ഉള്ള വിശ്വാസം എങ്കിൽ ഡമ്മി പരീക്ഷണത്തിൽ കൈ ഉപയോഗിച്ച് നിർബന്ധിച്ച് ഞെക്കി കടിപ്പിച്ചപ്പോൾ സ്വാഭാവിക കടിയേക്കാൾ പല്ലുകൾ 6 മില്ലി മീറ്റർ വശങ്ങളിലേക്ക് നീങ്ങിയത് മാവിഷിനും കൂടെ നിന്നവർക്കും വിശ്വസിക്കാൻ ആയില്ല. ഈ കണ്ടുപിടുത്തം ആയിരുന്നു കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവായി മാറിയത്. ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പല്ലിന്റെ അകലം 2 സെന്റി മീറ്ററിൽ കൂടുതൽ ആയിരുന്നു. സ്വാഭാവികമായി ഡമ്മി പരീക്ഷണത്തിൽ പാമ്പു കടിച്ചപ്പോൾ 1.7 സെന്റി മീറ്റർ ആയിരുന്നു അകലം.
സ്വാഭാവികമായി പാമ്പു കടിക്കുമ്പോൾ പല്ലിന്റെ 50 ശതമാനം ആഴത്തിൽ മാത്രമേ പാമ്പിന് കൊത്താൻ സാധിക്കുകയുള്ളൂ എന്നാൽ ഉത്രയുടെ കയ്യിലെ പല്ലിന്റെ ആഴം ഏകദേശം 98 ശതമാനം ആയിരുന്നു. ഇതും മാവിഷിന്റെ കണ്ടെത്തലുകൾ ആണ്. സ്വാഭാവികമായി മുറിയിൽ എത്തിയ പാമ്പ് കടിച്ചല്ല സൂരജ് മനപൂർവ്വം പാമ്പിനെ കയ്യിലെടുത്ത് കടിപ്പിച്ചതാണ് എന്നതിന് കോടതിക്ക് ബോധ്യമായ ശാസ്ത്രീയ തെളിവ് നൽകിയത് മാവിഷും അതിന് കാരണമായത് രശ്മിത രാമചന്ദ്രന്റെ ഒറ്റ ഡയലോഗും മാത്രമായിരുന്നു.

“എലി മാളം കുത്താനും പാമ്പു കയറി ഇരിക്കാനും.” എന്ന ചൊല്ലാണ് വാവസുരേഷിൻറെ അവകാശവാദങ്ങൾ കേൾക്കുമ്പോൾ ഓർമ്മവരുന്നത്.