Saturday, November 27, 2021

Latest Posts

ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി അറസ്റ്റില്‍

വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്ക് മരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് അമൃത തോമസ് പിടിയിലായത്.

ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും എക്‌സൈസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ സതീശന്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി പ്രവീണ്‍ ഐസക്ക്, വി പി അബ്ദുള്‍ ജബ്ബാര്‍ പരിശോധനയില്‍ പങ്കെടുത്തു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.