Wednesday, December 8, 2021

Latest Posts

‘ചികിത്സക്ക് പോയ രാഷട്രീയക്കാരെ അപമാനിച്ചാല്‍ തിരിച്ചടിക്കു’മെന്ന് പ്രതിപക്ഷ നേതാവ്

കെപിസിസി പ്രസിഡന്റ്് കെ സുധാകരനെ ലക്ഷ്യംവെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാല്‍ തിരിച്ചടിക്കുമെന്നും ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നതെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.

കോസ്‌മെറ്റിക് സര്‍ജന്‍ ആയതിനാല്‍ പലരും മോന്‍സന്റെ പക്കല്‍ പോയിട്ടുണ്ട്. ചികിത്സക്ക് പോകുന്നത് കുറ്റകരമല്ല. സിനിമാ താരങ്ങളടക്കം മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് പോയിട്ടുണ്ടെന്നാണ് വിവരം. വരുന്ന ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കുന്നത്. പലരുടെയും കൂടെ നിന്ന് നേതാക്കള്‍ ഫോട്ടോ എടുക്കാറുണ്ട്. നാളെ അവര്‍ പ്രതികള്‍ ആയാല്‍ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താനാകുമോ? മന്ത്രിമാരും മുന്‍ മന്ത്രിമാരും മോന്‍സന്റെ അടുത്ത് പോയി ഫോട്ടോ എടുത്തു. പൊതു പ്രവര്‍ത്തകരുടെ ഇമേജ് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഒരു ഫോട്ടോയുടെ പേരില്‍ അത് തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

മോന്‍സന്‍ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോള്‍ പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞത്. കെ സുധാകരന്‍ മോന്‍സന്റെ അടുക്കല്‍ ചികിത്സക്ക് പോയത് ഉന്നം വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.