Wednesday, December 8, 2021

Latest Posts

വിദ്യാർത്ഥികളിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണ തീരുമാനം സർക്കാർ പിൻവലിക്കണം: യുക്തിവാദി സംഘം

പാലക്കാട്: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിരോധമെന്ന പേരിൽ ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കപ്പെടാത്ത ആഴ്സനിക് ആൽബം എന്ന ഹോമിയോ മരുന്ന് വിതരണ ചെയ്യാനുള്ള തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 

കോവിഡ് ചികിത്സയിൽ ഇന്നു നിലനിൽക്കുന്ന അന്താരാഷ്ട്ര മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതും ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ അതിനു വേദിയാകുന്നതും തികച്ചും അപലപനീയമാണ്. രോഗവ്യാപനം തടയുന്നതിനായി സ്ക്കൂളുകളിൽ ശരിയായി നടക്കേണ്ട പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങൾ ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കോട്ടമുണ്ടാക്കാനേ ഉപകരിക്കൂ എന്നും യോഗം വിലയിരുത്തി.

യുക്തിവാദി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ. അരുൺ എൻ എം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജന.സെക്രട്ടറി എം ദയാനന്ദൻ, ജില്ലാ സെക്രട്ടറി എം സുനിൽകുമാർ, ഡോ.ബീന കായലൂർ, പ്രശാന്ത് ഗീതഅപ്പൂൽ, അവന്തിക, ടി കെ ഷീല തുടങ്ങിയവർ സംസാരിച്ചു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.