Friday, December 3, 2021

Latest Posts

മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നുണ്ടാക്കി ‘കാലാപാനി’ ചികിത്സ; പഠിച്ചത് ബ്യൂട്ടീഷ്യൻ കോഴ്സ്, ഡോക്‌ടറല്ല- മോൻസണിന്റെ മൊഴി

കോസ്മറ്റോളജിസ്റ്റ് എന്ന രീതിയിൽ ചികിത്സ നടത്തിയത് ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ചിട്ടാണെന്ന് പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൻസന്‍ മാവുങ്കലിന്റെ മൊഴി. താൻ ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവച്ചാണ് ചികിത്സ നടത്തിയതെന്നും മോൻസന്‍ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. കെ.​പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനും സിനിമാതാരങ്ങളും അടക്കമുള്ളവരെ ഇയാൾ ഇത്തരത്തിൽ ചികിത്സിച്ചിട്ടുണ്ട്.

അതിനിടെ ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാ താരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

ഒക്ടോബര്‍ ഒന്‍പതാം തീയതി വരെ മോന്‍സനെ വീണ്ടും എറണാകുളം എസിജെഎം കോടതി റിമാന്‍ഡ് ചെയ്തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശില്‍പിയെ വഞ്ചിച്ച് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.