Friday, December 3, 2021

Latest Posts

വൈക്കം സ്വദേശിയായ വ്യവസായിയെ ചേര്‍ത്തലയിലെ ലോഡ്‌ജിൽ എത്തിച്ച് ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

വൈക്കം സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾഅറസ്റ്റിലായി. 57 കാരനായ വ്യവസായിയിൽ നിന്നാണ് 20 ലക്ഷം രൂപ തട്ടിയെടുക്കാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചത്. 1.35 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തിരുന്നു. പ്രണയം നടിച്ച ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ത്തലയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തിയാണ് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയത്.

ഹണിട്രാപ്പ് സംഘത്തിൽ ആലപ്പുഴ സ്വദേശിനിയായ 26 കാരി രഞ്ജിനി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് ഉണ്ടായിരുന്നത്. പണം വാങ്ങാനെത്തിയ സംഘത്തിലെ ഒരാളെ പൊലീസ് തന്ത്രപരമായി പിടികൂടി. കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിന്‍ കൃഷ്ണന്‍, ഞാറക്കല്‍ സ്വദേശി ജോസ്ലിന്‍ എന്നിവരാണ് രഞ്ജിനിയോടൊപ്പം തട്ടിപ്പ് നടത്തിയത്.
വൈക്കത്തെ വ്യവസായിയെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. കഴിഞ്ഞ കുറേ കാലമായി ഫോൺ വഴി ഇരുവരും ദിവസവും സംസാരിച്ചിരുന്നു. അതിനിടെ യുവതിയെ നേരിൽ കാണണമെന്ന് പലതവണ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജ് മുറിയിലേക്ക് കൂട്ടി കൊണ്ടുപോയത്.

ഇവർക്ക് പിന്നാലെ സുബിനും കൃഷ്ണനും അവിടെയെത്തി. അതിനിടെ വസ്ത്രം ഊരിമാറ്റുകയും യുവതിക്കൊപ്പം ഇരുത്തി മൊബൈൽ ക്യാമറയിൽ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, അത് ഒഴിവാക്കാൻ. 20 ലക്ഷം രൂപ നൽകണമെന്നുമാണ് സംഘം ആവശ്യപ്പെട്ടത്.

വൈക്കത്തെ വീട്ടിലെത്താൻ വ്യവസായി ആവശ്യപ്പെട്ടത് അനുസരിച്ച്, സംഘത്തിൽപ്പെട്ടയാൾ അവിടെ എത്തുകയായിരുന്നു. അതിനിടെ വിവരം പൊലീസിൽ അറിയിച്ചിരുന്നു. 1.35 ലക്ഷം ഇവര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം പുതുവൈപ്പിന്‍ സ്വദേശി തുറക്കല്‍ ജസ്ലിന്‍ ജോസാണ് പൊലീസ് പിടിയിലായത്.

വൈക്കം ഡി.വൈ.എസ്.പി ഏ.ജെ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്ത്രപൂർവ്വം പ്രതിയെ കുടുക്കിയത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.