Wednesday, December 8, 2021

Latest Posts

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി അടയും; രാജ്യത്തെ മുസ്ലിംങ്ങളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണം: ആചാര്യ മഹാരാജ്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി അടയുമെന്നു ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. അയോധ്യയിലെ സരയു നദിയില്‍ ജലസമാധി അടയുമെന്നു ദിവസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്.

ഗാന്ധിജയന്തി ദിനത്തില്‍ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ആംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ സരയു നദിയില്‍ ജലസമാധിയടയും. രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജലസമാധിക്കുള്ള ഒരുക്കങ്ങളും അയോധ്യയില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തെ പിന്തുടരുന്നവരും പുറത്ത് തടിച്ചുകൂടുകയാണ്. പൊലീസും സ്ഥലത്തെത്തി.

ഒക്ടോബര്‍ രണ്ടിനുള്ളില്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തണം എന്നായിരുന്നു പരമഹംസ് ആചാര്യ മഹാരാജിന്റെ ആവശ്യം. മുന്‍പും ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.