Tuesday, November 30, 2021

Latest Posts

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പാചകവാതക വിലയും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്.

പെട്രോള്‍ , ഡീസല്‍ വില വര്‍ധനക്ക് പിറകെ സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചിരിക്കുന്നത്. 38 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ക്രൂഡ് ഓയിലിന്റെ വിലയില്‍വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില വീണ്ടും ഉയരുവാന്‍ കാരണമായത്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.