Tuesday, November 30, 2021

Latest Posts

വൈക്കത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് ഇരുവരേയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചങ്ങാടി സ്വദേശി ഒറ്റാഞ്ഞിലിത്തി കലാധരൻറെ മകൻ അമർജിത് (23), വടക്കേ ബ്ലായിൽ കൃഷ്ണകുമാറിൻറെ മകൾ കൃഷ്ണപ്രിയ (21) എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. അമര്‍ജിത് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയതാണ്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

ഇവര്‍ക്കിടയില്‍ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തെക്കുറിച്ച്‌ നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.