Fri. Mar 29th, 2024

✍️ ലിബി. സി.എസ്

ധനുവച്ചപുരത്തെ ഐസക്ക് മാഷിൻറെ മകനായ ഒരു ക്രിസ്ത്യാനിയായ പിള്ളസാർ തൈക്കാട് ശാന്തി കവാടത്തിൽ എരിഞ്ഞടങ്ങുമ്പോൾ ‘പുനരുത്ഥാന കേരളത്തിൽ’ ജീവിതം പോലെതന്നെ ആ മരണവും വേറിട്ട് നിൽക്കുന്നു.

എനിക്ക് ‘ആർത്തവലഹള’ക്കാലത്ത് സനാതനികളുടെ ‘കൂത്തച്ചി, പുലയാടിച്ചി’ വിളികൾക്ക് മറുപടി പറഞ്ഞു തന്നത് സുന്ദരം സാർ ആയിരുന്നു. എൻറെ തിരുവന്തോരം ജീവിതത്തിനിടയിലും 21 വർഷത്തെ നാസ്തിക ജീവിതത്തിനിടയിലും പരിചയപ്പെട്ട മറക്കാനാവാത്ത രണ്ടാമത്തെ ധനുവച്ചപുരം കാരൻ… (ഒന്നാമത്തെയാളും പുലിയാണ്. ശബരിമലയിൽ ഒന്നിലധികം ജ്യോതി തെളിയിച്ചതിന് സനാതനികളും പോലീസും ചേർന്ന് തല്ലിചതച്ച ധനുവച്ചപുരം സുകുമാരൻ)

ധനുവച്ചപുരം ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ഹെഡ് മാസ്റ്ററായിരുന്ന ഐസക്ക് മാഷ് സവർണാധിപത്യമുള്ള അന്നത്തെ സമൂഹത്തിൽ നടത്തിയ ഒരു വിപ്ലവകരമായ ഇടപെടലായിരുന്നു സുന്ദരം സാറിൻറെ പേരും ആ ജാതിവാലും. സ്‌കൂൾ രജിസ്റ്ററിൽ അദ്ദേഹം മകൻ സുന്ദരത്തിന് ‘സുന്ദരൻപിള്ള’ എന്ന് പേരെഴുതിച്ചേർത്തു. നല്ല നിറമുണ്ടായിരുന്നതുകൊണ്ട് സുന്ദരംപിള്ള എന്ന പേരും ആ ജാതിവാലും അങ്ങ് ഏറ്റു.

മകനും അച്ഛൻറെ ജനുസ് തന്നെയായിരുന്നു, 1957 ഒക്ടോബറിൽ കെ.ബാലകൃഷ്ണന്റെ ‘കൗമുദി ‘ യിൽ കവിത എഴുതിയാണ് തുടക്കം കുറിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ ഒ.എൻ.വി അദ്ധ്യാപകനായിരുന്നു. പിന്നീട് ഒ.എൻ.വി.ക്കൊപ്പം അതേ കോളജിൽ അധ്യാപകനുമായി.
മകൻ എം.എ. ഉയർന്ന നിലയിൽ പാസായപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ഐസക്ക് മാഷ് നേരെ ആർ.ശങ്കറിനെ ചെന്നുകണ്ടു. ശങ്കറുമായി നല്ല പരിചയമുണ്ടായിരുന്നു മാഷിന്. പിറ്റേന്നാൾ മാഷിൻറെ മകൻ ഐ. സുന്ദരംപിള്ള കോളേജ് അദ്ധ്യാപകനായി ഉത്തരവായി.

പിന്നീട് സുന്ദരം ധനുവച്ചപുരം, താൻ പഠിച്ച യൂണിവേഴ്സിറ്റി കോളേജിൽ തന്നെ അദ്ധ്യാപകനായി.1993 ൽ അതേകോളേജിൻറെ പ്രിന്സിപ്പാളായി റിട്ടയർ ചെയ്തു.

കേരളത്തിലെ കുലസ്ത്രീകൾ തെരുവിലിറങ്ങി മുഖ്യമന്ത്രിയെവരെ ‘ചോ കൂ… മോനെ’ എന്ന് വിളിച്ച ആർത്തവ ലഹളക്കാലത്ത്, കേരളത്തിലെ അവർണ (ഈഴവ / വിശ്വകർമ്മ / അരയർ) സമൂഹത്തിലെ സമ്പന്നരായവരെ വശീകരിച്ച് കൂത്തുപാള എടുപ്പിക്കാനും അവർണ പ്രമുഖരെ കുറുപ്പ്, പണിക്കർ, പിള്ള, മേനോൻ, നമ്പ്യാർ, ശാഖ്യാർ തുടങ്ങിയ സ്ഥാനപ്പേരുകളും പ്രത്യേക പദവികളും നൽകി അവരെ ശൂദ്ര ജാതിയിലേക്ക് ഉൾചേർക്കാനും സഹായിച്ചത് കെവശ്യക തന്ത്ര നിപുണകളായിരുന്ന കുട്ടത്തി, അച്ചി, തേവി, കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി, ആത്തച്ചി, തങ്കച്ചി, അമ്മ… തുടങ്ങിയ ബഹുമാന്യ നാമങ്ങളിൽ പണ്ട് അറിയപ്പെട്ടിരുന്ന വേശ്യ വൃത്തിയുടെ പ്രഫഷണലുകളുടെ നൈപുണ്യം ബ്രാഹ്മണ മന്ത്രവാദികളും പുരോഹിതരും ഉപയോഗിച്ചിരുന്നു എന്ന ചരിത്ര വസ്തുത വ്യക്തമാക്കി തന്നത് സുന്ദരംപിള്ള സാർ ആണ്.
പുരാതന ഇന്ത്യയിൽ സവർണ ഹിന്ദു മതത്തിന്റെ വ്യാപനത്തിനായും, ബുദ്ധമത നിർമ്മൂലനത്തിനായും ശൂദ്ര സ്ത്രീകളെ വേശ്യവൃത്തി അഭ്യസിപ്പിക്കുന്നതിനായി ‘കുട്ടനീ മതം’ എന്ന അഭിസാരികകളുടെ സംസ്കൃത ഭാഷയിലുള്ള ശാസ്ത്ര ഗ്രന്ഥം എട്ടാം നൂറ്റാണ്ടിലാണ് എഴുതപ്പെടുന്നത്ത്. കാശ്മീർ രാജാവിന്റെ പ്രധാനമന്ത്രിയായ ഒരു ബ്രാഹ്മണനാണ് ഈ കൃതിയുടെ കർത്താവ്.

മുതിർന്ന വേശ്യ തന്റെ ഇളം തലമുറക്കാരിയായ യുവതിയെ/ കൗമാരക്കാരിയെ തങ്ങളുടെ കുലധർമ്മമായ വേശ്യാവൃത്തിയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്ന വിധം തയ്യാറാക്കിയിട്ടുള്ള ഈ കാവ്യങ്ങൾ ബ്രാഹ്മണരെ വേശ്യകളുടെ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കാനായുള്ള തിരിച്ചറിവിനായി ബ്രാഹ്മണരാൽ രചിക്കപ്പെട്ടതാണെന്ന അവകാശവാദം നടത്തി വേശ്യാവൃത്തി പ്രചരിപ്പിക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ബ്രാഹ്മണ്യ പൗരോഹിത്യത്തെ രക്ഷപ്പെടുത്തുന്ന തന്ത്രവും ഈ ഗ്രന്ഥങ്ങളിൽ കാണാം.
വാത്സ്യായനന്റെ കാമസൂത്രത്തിനു ശേഷം എട്ടാം നൂറ്റാണ്ടിൽ കാശ്മീർ രാജാവിന്റെ ബ്രാഹ്മണനായ പ്രധാനമന്ത്രിയായിരുന്ന ദാമോദര ഗുപ്തനാണ് ആദ്യത്തെ വൈശികതന്ത്ര കർത്താവായി അറിയപ്പെടുന്നത്. ‘കുട്ടനീ മതം’ എന്നാണ് ആ സംസ്കൃത വൈശിക ഗ്രന്ഥത്തിന്റെ പേര്. അതുപോലെ കല്യാണമല്ലന്റെ ‘അനംഗ രാഗവും’, ക്ഷേമേന്ദ്രന്റെ ‘സമയ മാതൃകയും ‘ അക്കാലത്ത് സമ്പന്നരായ വേശ്യകൾക്ക് ഇഷ്ടപ്പെട്ട സംസ്കൃത ഭാഷയിലുള്ള വൈശിക തന്ത്രഗ്രന്ഥങ്ങളായിരുന്നത്രേ!

മന്ത്രവാദികളായ ബ്രാഹ്മണ പൗരോഹിത്യ കൂട്ടായ്മ എങ്ങനെയാണ് ഇന്ത്യയിൽ ശക്തമായ ധാർമ്മികതയായി നിറഞ്ഞു നിന്ന ബുദ്ധ ധർമ്മത്തെപ്പോലും ജീർണ്ണിപ്പിച്ച് ജാതീയ അടിമത്വ സാമൂഹ്യ വ്യവസ്ഥിതി സ്ഥാപിച്ചത് എന്ന് അറിയണമെങ്കിൽ അതിനായി ബ്രഹ്മണ പൗരോഹിത്യം അപനിർമ്മിച്ച പുരാണേതിഹാസങ്ങളും തന്ത്രവിദ്യകളും വിമർശനാത്മകമായി പഠിക്കുക തന്നെ വേണം. വൈശിക തന്ത്രം പഠനവും വ്യാഖ്യാനവും സഹിതം പ്രൊഫ. സുന്ദരം ധനുവച്ചപുരം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്സ് ആണ് പ്രസാധകർ