Fri. Apr 19th, 2024

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനുമെതിരെയാണ് കേസ്.

എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ് ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭാഷണം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം ഉടമ നന്ദകുമാറിനെതിരേയും കേസ് എടുത്തിട്ടുണ്ട്. വീണ ജോര്‍ജിന് മന്ത്രിയാകാനുള്ള യോഗ്യത ഇല്ലെന്നും സിനിമാ നടിയാകാനുള്ള യോഗ്യതയേ ഉള്ളുവെന്നും സംഭാഷണത്തിലുണ്ട്. പിണറായിയുടെ അസിസ്റ്റന്റായ ആളെ മന്ത്രിയാക്കിയിരിക്കുകയാണെന്നുമായിരുന്നു മറ്റൊരു അധിക്ഷേപം.