Saturday, November 27, 2021

Latest Posts

ബിന്ദു അമ്മിണിക്ക് നേരെ അസഭ്യം വർഷം; ദേശ സ്നേഹിയായ സ്വകാര്യ ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തു

നൈഷടീക സംരക്ഷണ ഗുണ്ടകൾ വീണ്ടും അഴിഞ്ഞാടുന്നു. ആക്റ്റിവിസ്റ്റും നിയമ അധ്യാപികയുമായ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ച അയ്യപ്പ ഗുണ്ടയും മുടിഞ്ഞ ദേശസ്നേഹിയുമായ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസ് എടുത്തു. കോഴിക്കോട് കണ്ണൂർ സർവീസ് നടത്തുന്ന സെയ്ൻ ബസിലെ ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ടു ദിവസം മുമ്പ് പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയില്‍ ഇല്ല. എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി നടക്കാവ് പൊലീസ് അറിയിച്ചു. ഐപിസി 509 പ്രകാരം സ്ത്രീയെ വാക്കുകൊണ്ട് അധിക്ഷേപിച്ചതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

സംഭവത്തെ തുടർന്ന് ബിന്ദു അമ്മിണി ഫെയ്‌സ്ബുക്ക് ലൈവ് വന്നിരുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ്‌ ഞാൻ. പക്ഷെ എന്ത് കാര്യം. ദളിത്‌ ആയാൽ മറ്റൊരു നീതി. ഒരേ ഉത്തരവിൽ ഒരാൾക്ക് സംരക്ഷണം നൽകുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്റെ ദളിത്‌ ഐഡന്റിറ്റി തന്നെ എന്ന്‌ ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ എന്ന് ബിന്ദു അമ്മിണി ചോദിച്ചു,.

കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബുസുകാർ ഇതാദ്യമായി അല്ല തന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. എന്നും താൻ കയറിയത് കൊണ്ടു നിറയെ യാത്രക്കാർ ഉള്ള ബസ് ട്രിപ്പ് മുടക്കിയ അനുഭവം കോഴിക്കോട് നീന്നുംഉണ്ടായിട്ടുണ്ട് എന്നും ബിന്ദു അമ്മിണി പറഞ്ഞു. എക്സാം ഡ്യൂട്ടിക്കും മറ്റും പോകാൻ നിൽക്കുന്ന പലദിവസങ്ങളിലും പോയിൽക്കാവ് സ്റ്റോപ്പിൽ നിന്നും തന്നെ കയറ്റാതെ ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ് പോയിട്ടുണ്ട്. ചില ബസുകൾ നിർത്താനായി സ്ലോ ചെയ്താലും താനാണെന്ന് മനസ്സിലാകുമ്പോൾ പെട്ടെന്നു മുന്നോട്ട് എടുത്തു പോകാറാണ് പതിവെന്ന് ബിന്ദു അമ്മിണി പറയുന്നു.നമ്പർ വൺ കേരളത്തിലാണ് ഒരു സ്ത്രീയ്ക്ക് നേരെ ഇത്തരം സാമൂഹ്യ ബഹിഷ്കരണങ്ങൾ നടക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഏകദേശം എട്ടു മണിയോടെ താൻ പൊയിൽക്കാവ് സ്റ്റോപ്പിൽ നിന്നും സെയ്ൻ എന്നബസിൽ കയറി. ബസിന്റെ നമ്പർ KL46M3355 എന്നനുമ്പറിലുള്ള ബസിന്റെ ഡ്രൈവർ കയ്യിൽ രാഖി ഒക്കെ കെട്ടിയ ഒരാൾ ആയിരുന്നു. താൻ കയറിയപ്പോൾ തന്നെ അയാൾ തന്നെ ശ്രദ്ധിച്ചിരുന്നു എന്നും, വെങ്ങളം എത്തിയപ്പോൾ രണ്ടു യാത്രക്കാർ തന്റെ സീറ്റിന് സമീപം വന്നിരുന്നു എന്നും ബിന്ദു അമ്മിണി പറഞ്ഞു.
പ്രസ്തുത ദേശസ്നേഹി ഡ്രൈവർ അപ്പോൾ അവരോടെന്ന പോലെ. ‘ഈ വർഷവും ശബരിമലയിൽ പോകുന്നോ. എന്നൊരു ചോദ്യം പരിഹാസത്തോടെ ചോദികൊണ്ട് അശ്ലീല ചുവയോടെ നോക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തു എന്നും ബിന്ദു അമ്മിണി പറയുന്നു.

അത് കഴിഞ്ഞു ബസ് വെസ്റ്റ് ഹിൽ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്.തനിക്ക് അവിടെ ഇറങ്ങണം എന്നുപറഞ്ഞിട്ടും ബസ് നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് ബസ് നിർത്താൻ ഡ്രൈവർ തയ്യാറായതെന്നും അതിനിടയിൽ തന്നെ അയാൾ തെറിവിളിച്ചു എന്നും ബിന്ദു അമ്മിണി പറഞ്ഞു. ബസിൽ ഒരു സ്ത്രീയെ സാമൂഹ്യവിരുദ്ധരായ ചില മതയോളികൾ ചേർന്ന് ആക്രമിച്ചിട്ടും നിസംഗരായി നോക്കിയിരിക്കുകയായിരുന്നു മറ്റ് യാത്രക്കാർ എന്നും ബിന്ദു അമ്മിണി പറഞ്ഞു.
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.